Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Boar

കാ​​​ട്ടു​​​പ​​​ന്നി കു​​​റു​​​കെ ചാ​​​ടി സ്കൂ​​​ട്ട​​​ർ യാ​​​ത്രി​​​ക​​​ന് പ​​​രി​​​ക്ക്

പു​​​ൽ​​​പ്പ​​​ള്ളി: സ്കൂ​​​ട്ട​​​ർ യാ​​​ത്ര​​​ക്കാ​​​ര​​​ന് മു​​​ന്നി​​​ലേ​​​ക്ക് കാ​​​ട്ടു​​​പ​​​ന്നി കൂ​​​റു​​​കേ ചാ​​​ടി​​​യ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ സ്കൂ​​​ട്ട​​​ർ യാ​​​ത്രി​​​ക​​​ന് പ​​​രി​​​ക്ക്.

ചീ​​​യ​​​ന്പം പ​​​ര​​​ത്തു​​​വ​​​യ​​​ൽ പൗ​​​ലോ​​​സ് (50) നാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്. കാ​​​ട്ടു​​​പ​​​ന്നി ബൈ​​​ക്കി​​​ന് മു​​​ന്നി​​​ലേ​​​ക്ക് ചാ​​​ടി​​​യ​​​പ്പോ​​​ൾ ഇ​​​ടി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ വാ​​​ഹ​​​നം വെ​​​ട്ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​മാ​​​യി സ്കൂ​​​ട്ട​​​ർ മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി എ​​​ട്ടോ​​​ടെ ചീ​​​യ​​​ന്പം ചെ​​​റി​​​യ​​​കു​​​രി​​​ശ് അ​​​ന്പ​​​ത്താ​​​റ് റോ​​​ഡി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. നാ​​​ട്ടു​​​കാ​​​രാ​​​ണ് പൗ​​​ലോ​​​സി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ത​​​ല​​​യ്ക്കും കൈ​​​യ്ക്കും കാ​​​ലി​​​നും സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ പൗ​​​ലോ​​​സ് ബ​​​ത്തേ​​​രി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ സ്കൂ​​​ട്ട​​​ർ ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്നു. ഈ ​​​പ്ര​​​ദേ​​​ശ​​​ത്ത് കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​ണെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ക​​​ബ​​​നി​​​ഗി​​​രി​​​യി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ​​​യ്ക്ക് മു​​​ന്നി​​​ലേ​​​ക്ക് കാ​​​ട്ടു​​​പ​​​ന്നി ചാ​​​ടി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ ഡ്രൈ​​​വ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

District News

കാ​വും​ക​ണ്ട​ത്ത് പ​ട്ടാ​പ്പ​ക​ല്‍ റോ​ഡി​ൽ കാ​ട്ടു​പ​ന്നി

പാ​​ലാ: ക​​ട​​നാ​​ടി​​നു സ​​മീ​​പം കാ​​വും​​ക​​ണ്ട​​ത്ത് റോ​​ഡി​​ലൂ​​ടെ പ​​ട്ടാ​​പ്പ​​ക​​ല്‍ കാ​​ട്ടു​​പ​​ന്നി പാ​​ഞ്ഞ​​തു നാ​​ട്ടു​​കാ​​രി​​ല്‍ ഭീ​​തി പ​​ട​​ര്‍​ത്തി. ക​​ഴി​​ഞ്ഞ ദി​​വ​​സം എ​​ലി​​വാ​​ലി​​യി​​ല്‍ കു​​ഞ്ഞു​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ കാ​​ട്ടു​​പ​​ന്നി കൂ​​ട്ട​​ത്തോ​​ടെ എ​​ത്തി​​യി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് കാ​​വും​​ക​​ണ്ട​​ത്ത് കാ​​ട്ടു​​പ​​ന്നി​​യെ ക​​ണ്ട​​തെ​​ന്നു നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു.

കാ​​വും​​ക​​ണ്ടം, നീ​​ലൂ​​ര്‍, അ​​ഴി​​ക​​ണ്ണി, മ​​റ്റ​​ത്തി​​പ്പാ​​റ, എ​​ലി​​വാ​​ലി, ആ​​ല​​മ​​റ്റം തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ള്‍ വി​​ഹ​​രി​​ക്കു​​ന്ന​​ത്. രാ​​ത്രി​​യി​​ല്‍ റോ​​ഡി​​ല്‍ ഇ​​വ​​യു​​ടെ സാ​​ന്നി​​ധ്യം ഏ​​റെ​​യു​​ണ്ടെ​​ന്നും പ​​റ​​യു​​ന്നു. കാ​​ട്ടു​​പ​​ന്നി, കു​​റു​​ക്ക​​ന്‍, ന​​രി, കാ​​ട്ടു​​പൂ​​ച്ച, മു​​ള്ള​​ന്‍​പ​​ന്നി, പെ​​രു​​മ്പാ​​മ്പ്, കു​​ര​​ങ്ങ​​ന്‍ എ​​ന്നി​​വ​​യു​​ടെ സാ​​ന്നി​​ധ്യം പ്ര​​ദേ​​ശ​​ത്ത് സാ​​ധാ​​ര​​ണ​​യാ​​യി.

പു​​ല​​ര്‍​ച്ചെ റ​​ബ​​ര്‍ ടാ​​പ്പിം​​ഗി​​ന് ഇ​​റ​​ങ്ങു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ൾ കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ളെ കാ​​ണു​​ന്ന​​ത് പ​​തി​​വാ​​യി. എ​​ന്നാ​​ല്‍ സ​​ര്‍​ക്കാ​​ര്‍ ഉ​​ത്ത​​ര​​വു പ്ര​​കാ​​രം ക​​ര്‍​ഷ​​ക​​ര്‍​ക്കു ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന തോ​​ക്കു ലൈ​​സ​​ന്‍​സു​​ക​​ള്‍ യ​​ഥാ​​സ​​മ​​യം പു​​തു​​ക്കി ന​​ല്കി​​യി​​ട്ടി​​ല്ലെ​​ന്നും പ്ര​​ശ്‌​​ന​​ത്തി​​ല്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി സ​​ര്‍​ക്കാ​​ര്‍ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു.

Kerala

കാ​ട്ടു​പ​ന്നിശ​ല്യം: കൂ​ടു​ത​ൽ ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ക്കാ​ൻ നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ കാ​​​ട്ടു​​​പ​​​ന്നി ശ​​​ല്യം മൂ​​​ലം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ണ്ടാ​​​കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് എ​​​ല്ലാ വ​​​നം ഡി​​​വി​​​ഷ​​​നു​​​ക​​​ൾ​​​ക്കു കീ​​​ഴി​​​ലു​​​മു​​​ള്ള പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ലൈ​​​സ​​​ൻ​​​സ്ഡ് ഷൂ​​​ട്ട​​​ർ​​​മാ​​​രെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കാ​​​ൻ വ​​​നം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഇ​​​തോ​​​ടൊ​​​പ്പം, കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ കൊ​​​ല്ലു​​​ന്ന​​​തി​​​നാ​​​യി ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ചെ​​​ല​​​വാ​​​ക്കു​​​ന്ന തു​​​ക ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ ഫ​​​ണ്ടി​​​ൽ നി​​​ന്നു തി​​​രി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​താ​​​ണെ​​​ന്നു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഉ​​​ത്ത​​​ര​​​വാ​​​യ വി​​​വ​​​രം എ​​​ല്ലാ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ശ​​​ല്യ​​​ക്കാ​​​രാ​​​യ കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ കൊ​​​ന്നൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കാ​​​നും മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. നി​​​ല​​​വി​​​ൽ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ​​​ഴി ന​​​ട​​​പ്പി​​​ലാ​​​ക്കി വ​​​രു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും കാ​​​ര്യ​​​മാ​​​യ പു​​​രോ​​​ഗ​​​തി ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

Kerala

പട്ടാപ്പകൽ ബേക്കറിയിൽ ഭീതിവിതച്ച് കാട്ടുപന്നി

കോഴിക്കോട്: താമരശേരി പട്ടണത്തില്‍ പട്ടാപ്പകല്‍ ബേക്കറിയിലേക്കു കാട്ടുപന്നി ഓടിക്കയറി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ദേശീയ പാതയോരത്ത് താമരശേരി പോസ്റ്റ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ജനതാ ബേക്കറിയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.

കടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ പരിഭ്രാന്തരായി ഓടി. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പുറക്കളത്ത് ജനവാസ മേഖലയിൽ വിരണ്ടോടിയ കാട്ടുപോത്ത് ബൈക്ക് ഷോറൂമിൽ പാഞ്ഞുകയറി നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു. അവധി ദിനം മൂലം അടഞ്ഞു കിടന്ന ഹീറോ ഹോണ്ട ബൈക്ക് ഷോറൂമിലേക്കാണ് കാട്ടുപോത്ത് ഗ്ലാസ് തകർത്തു കയറിയത്.

ആക്രമണത്തിൽ ഷോറൂമിന് മുന്നിലെ വലിയ ഗ്ലാസ് പൂർണമായും തകർന്നു. ഷോറൂമിനകത്തെ ഫർണിച്ചറുകളും തകർത്തു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിയെത്തി ബഹളം വച്ചതോടെയാണ് കാട്ടുപോത്ത് അവിടെനിന്ന് ഓടിപ്പോയത്.

Kerala

വ​ല്ല​പ്പു​ഴ​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; വയോധികയ്ക്ക് ഗുരുതര പരിക്ക്

പാ​ല​ക്കാ​ട്: വ​ല്ല​പ്പു​ഴ ചെ​റു​കോ​ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ​ടി​ഞ്ഞാ​റ്റു​മു​റി സ്വ​ദേ​ശി പാ​റു​ക്കു​ട്ടി അ​മ്മ​യ്ക്ക് (76) നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് റോ​ഡി​ലൂ​ടെ ന​ട​ന്നു പ്ര​ദേ​ശ​ത്തെ തോ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പാ​ല​ത്തി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ ദൂ​രെ നി​ന്നും ഓ​ടി​വ​ന്ന കാ​ട്ടു​പ​ന്നി പാ​റു​ക്കു​ട്ടി അ​മ്മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കാ​ട്ടു​പ​ന്നി​യു​ടെ ഇ​ടി​കൊ​ണ്ട പാ​റു​ക്കു​ട്ടി​യ​മ്മ സ​മീ​പ​ത്തെ 10 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള തോ​ട്ടി​ലേ​ക്ക് വീ​ണു. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ൾ ഓ​ടി കൂ​ടു​ക​യും പാ​റു​ക്കു​ട്ടി​യ​മ്മ​യെ വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ശാ​രീ​രി​ക വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ​യും മ​ല​മ്പാ​മ്പി​ന്റെ​യും ഒ​ക്കെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും പ​രാ​തി​ക​ൾ പ​റ​ഞ്ഞി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി ഇ​ല്ലെ​ന്നും പാ​റു​ക്കു​ട്ടി​യ​മ്മ​യു​ടെ മ​ക​ൻ വി​ജ​യ​ൻ പ​റ​ഞ്ഞു.

District News

കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു

കൊ​യി​ലാ​ണ്ടി: പെ​രു​വ​ട്ടൂ​രി​ൽ നി​ർ​മാ​ണ​ത്തി​ൽ ഇ​രി​ക്കു​ന്ന കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു. ഐ​എ​ൻ​എ റോ​ഡി​ൽ മ​ഠ​ത്തി​ൽ ക​രു​ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ കി​ണ​റ്റി​ലാ​ണ് പ​ന്നി വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

പേ​രാ​മ്പ്ര​യി​ൽ നി​ന്ന് ഫോ​റ​സ്റ്റ് സം​ഘ​വും തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ന്ന​ശേ​ഷം ക​ര​യ്ക്ക് എ​ത്തി​ച്ചു. കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ യു.​കെ. ച​ന്ദ്ര​നും ന​ഗ​ര​സാ​ഭ അ​ധി​കൃ​ത​രും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

District News

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; സ്കൂ​ട്ട​ർ യാ​ത്രി​ക​ർ​ക്ക് പ​രി​ക്ക്

പ​ന​ത്ത​ടി: റാ​ണി​പു​രം റോ​ഡി​ൽ കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കെ.​എം. മ​നു (28), കെ. ​ത​ര​ൺ​കു​മാ​ർ (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബ​ളാം​തോ​ട് ക്ഷേ​ത്രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ പെ​രു​ത​ടി​ക്കു സ​മീ​പം നെ​ല്ലി​ത്തോ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തോ​ടെ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ടു​ക​യും മ​ഴ പെ​യ്ത് ചെ​ളി​വെ​ള്ളം കെ​ട്ടി​നി​ന്ന ഭാ​ഗ​ത്തേ​ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു.

മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ രാ​ത്രി​കാ​ല സേ​വ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ പെ​ട്ടെ​ന്ന് വാ​ഹ​നം വി​ളി​ച്ച് ഇ​രു​വ​രെ​യും കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

District News

തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​യി

തി​ട​നാ​ട്: വ​നാ​തി​ര്‍​ത്തി​യി​ല്‍​നി​ന്നു കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ​യാ​ണെ​ങ്കി​ലും കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം കാ​ര​ണം വ​ല​യു​ക​യാ​ണ് തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക​ര്‍. പ്ര​ദേ​ശ​ത്തെ റ​ബ​ർ‌​തൈ​ക​ളും റ​ബ​ര്‍ മ​ര​ങ്ങ​ളും തേ​ക്കി​ൻ തൈ​ക​ളു​മാ​ണു കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത്.

നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ ആ​യി​ര​ത്തി​ല​ധി​കം റ​ബ​ര്‍​മ​ര​ങ്ങ​ളാ​ണു കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ച​ത്. ചു​വ​ട്ടി​ല്‍​നി​ന്ന് ര​ണ്ട് അ​ടി മു​ക​ളി​ല്‍​വ​രെ റ​ബ​ർ​മ​ര​ത്തി​ന്‍റെ തൊ​ലി കു​ത്തി​ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. ക​പ്പ, വാ​ഴ, ചേ​ന, ചേ​മ്പ് എ​ന്നി​വ​യും കൂ​ട്ട​മാ​യെ​ത്തു​ന്ന പ​ന്നി​ക​ള്‍ ന​ശി​പ്പി​ക്കു​ന്നു. കൊ​ക്ക​ര​ണി, ക​രി​മ്പ​നോ​ലി, വാ​രി​യാ​നി​ക്കാ​ട്, മാ​ട​മ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ല, ഹൈ​വേ​യു​ടെ അ​ടു​ത്തു​ള്ള കൃ​ഷി​ക​ള്‍ പോ​ലും പ​ന്നി​ക​ള്‍ ന​ശി​പ്പി​ക്കു​ക​യാ​ണ്.

 ക​ഴി​ഞ്ഞ​ദി​വ​സം ബി​നോ​യി വെ​ള്ളു​ക്കു​ന്നേ​ലി​ന്‍റെ മൂ​ന്ന് വ​ര്‍​ഷം പ്രാ​യ​മാ​യ 250 റ​ബര്‍​ തൈ​ക​ളും നൂറില​ധി​കം തേ​ക്കി​ൻ തൈ​ക​ളും കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ചു. ടാ​പ്പിം​ഗ് തു​ട​ങ്ങി​യ റ​ബ​റി​ന്‍റെ വെ​ട്ടു​പ​ട്ട​യും പ​ന്നി​ക​ള്‍ കു​ത്തി​ന​ശി​പ്പി​ച്ചു. തൊ​ലി​പോ​യ റ​ബ​ര്‍​മ​ര​ങ്ങ​ൾ ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​കു​ക​യാ​ണ്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന തേ​ക്കി​ൻ​തൈ​ക​ളും കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു.

പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ച മൂ​ന്നു വ​ര്‍​ഷം പ്രാ​യ​മാ​യ തൈ​ക​ള്‍​ക്കു പ​ക​രം തൈ​ക​ള്‍ വ​യ്ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. ഫ​ല​ത്തി​ല്‍ ഒ​രേ​ക്ക​ര്‍ തോ​ട്ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ അ​വ​സ്ഥ​യിലാ​ണ്. നി​ല​വി​ല്‍ കൃ​ഷി​ട​യി​ട​ത്തി​നു ചു​റ്റും അ​ട​ച്ചു​റ​പ്പു​ള്ള വേ​ലി നി​ര്‍​മി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നു​വ​ന്ന ഭീ​മ​മാ​യ തു​ക​യും കൃ​ഷി​യി​ട​ത്തി​ലെ വ​രു​മാ​ന​വും താ​ര​ത​മ്യം ചെ​യ്താ​ല്‍ കൃഷി വ​ലി​യ ന​ഷ്ട​മാ​കും.


വേ​ലി നി​ര്‍​മി​ക്ക​ണം

ചു​റ്റം ശ​ക്ത​മാ​യ വേ​ലി നി​ര്‍​മി​ച്ചു കൃ​ഷി​ഭൂ​മി സം​ര​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു ക​ര്‍​ഷ​ക​ര്‍​ക്കി​പ്പോ​ള്‍. ഇ​തി​നു വ​ലി​യ ചെ​ല​വേ​റു​മെ​ന്ന​തി​നാ​ല്‍ ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്ക് താ​ങ്ങാ​വു​ന്ന​ത​ല്ല. ക​ര്‍​ഷി​ക​വി​ള​ക​ളു​ടെ വി​ല​യി​ടി​വു​മൂ​ലം ഇ​ത്ത​ര​ത്തി​ലു​ള്ള കൃ​ഷി​സം​ര​ക്ഷ​ണം ലാ​ഭ​ക​ര​മാ​കി​ല്ലെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, വ​ന്യ​മൃ​ഗ​ങ്ങ​ളാ​ല്‍ കൃ​ഷി ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് വ​നം​വ​കു​പ്പി​ല്‍​നി​ന്നു ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചു​തു​ട​ങ്ങി​യെ​ന്ന​ത് ക​ര്‍​ഷ​ക​ര്‍ ആ​ശ്വാ​സ​മേ​കു​ന്നു​ണ്ട്. തി​ട​നാ​ട് ക​ര്‍​ഷ​ക​വേ​ദി​യു​ടെ ഇ​ട​പെ​ട​ലാ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം.


അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണം


മ​നു​ഷ്യ​ജീ​വ​നോ സ്വ​ത്തി​നോ ഗു​രു​ത​ര ഭീ​ഷ​ണി​യും നാ​ശ​ന​ഷ്ട​വും വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി പോ​ലു​ള്ള മൃ​ഗ​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യു​ന്ന​തി​നു പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് 2025ല്‍ ​അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. തോ​ക്ക് ലൈ​സ​ന്‍​സു​ള്ള ഒ​രു പാ​ന​ല്‍ സ​ര്‍​ക്കാ​ര്‍ നി​ബ​ന്ധ​ന പാ​ലി​ച്ചു ത​യാ​റാ​ക്കി​യി​രു​ന്നു. ​ക​ലാ​വ​ധി തീ​ര്‍​ന്നു​വെ​ങ്കി​ലും വീ​ണ്ടും പു​തു​ക്കി കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.


കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ തോ​ട്ട​ങ്ങ​ളി​ല്‍ പോ​കു​ന്ന​തി​നു​വ​രെ പേ​ടി​യ്ക്ക​ണ്ട അ​വ​സ്ഥ​യാ​ണ്. കാ​ട്ടു​പ​ന്നി​ശ​ല്യം മൂ​ലം ഇ​രു​ട്ടു​മ്പോ​ള്‍ ത​ന്നെ വീ​ടു​ക​ളി​ല്‍ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യാ​ണ്. കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും മു​ള്ള​ന്‍​പ​ന്നി​ക​ളു​ടെ​യും ശ​ല്യം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തോ​ക്ക് ലൈ​സ​ന്‍​സു​ള്ള 12 പേ​രു​ടെ പാ​ന​ല്‍ ത​യാ​റാ​ക്കി​യെ​ങ്കി​ലും കൃ​ഷി​യി​ടം സു​ര​ക്ഷി​ത​മാ​കു​ന്നി​ല്ല.

നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ഉ​പാ​ധി​ക​ളി​ല്ലാ​തെ കൊ​ല്ലാ​നു​ള്ള അ​നു​വാ​ദ​മാ​ണു വേ​ണ്ട​തെ​ന്ന നി​ല​പാ​ടി​ലാ​ണു ക​ര്‍​ഷ​ക​ര്‍. ഇ​ക്കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.


പ​രാ​തി ന​ല്‍​കാം


വ​ന്യ​മൃ​ഗ​ങ്ങ​ള്‍ മൂ​ലം കൃ​ഷി​ക​ള്‍ ന​ശി​പ്പി​ച്ച​തി​ന് ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ പ​രാ​തി അ​ക്ഷ​യ വ​ഴി കൊ​ടു​ക്കാം. ഇ​തി​നാ​യി ന​ശി​പ്പി​ച്ച കൃ​ഷി​യു​ടെ അ​ടു​ത്ത് വ​സ്തു ഉ​ട​മ നി​ൽ​ക്കു​ന്ന ഫോ​ട്ടോ, സ്ഥ​ലം കൃ​ഷി ഓ​ഫീ​സ​ര്‍ ത​യാ​റാ​ക്കി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പ്, ക​രം അ​ട​ച്ച ര​സീ​തി​ന്‍റെ പ​ക​ര്‍​പ്പ്, ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് തു​ട​ങ്ങി​യ​വ ന​ല്‍​കണം.

District News

ത​ല​പ്പു​ഴ ചി​റ​ക്ക​ര​യി​ലെ ക​ടു​വാ സാ​ന്നി​ധ്യം ; തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി വ​നം വ​കു​പ്പ്

മാ​ന​ന്ത​വാ​ടി: ചി​റ​ക്ക​ര​യി​ൽ ക​ടു​വ​യെ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് വ​നം വ​കു​പ്പ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. പ്ര​ദേ​ശ​ത്ത് നാ​ല് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മും ത​ല​പ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന 21 അം​ഗ​സം​ഘ​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ ഷ​ഹ​ലാ​സ് ജോ​ലി​ക്കു​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ക്കു​ന്ന​തി​നി​ടെ എ​ണ്ണ​പ്പ​ന​ത്തോ​ട്ട​ത്തി​ൽ ക​ടു​വ​യെ ക​ണ്ട​ത്.

ഇ​ദ്ദേ​ഹം മൊ​ബൈ​ലി​ൽ വീ​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ രാ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മും ത​ല​പ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി​യ കാ​ൽ​പ്പാ​ടു​ക​ൾ ക​ടു​വ​യു​ടേ​താ​ണെ​ന്ന് വ​നം വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​മു​ന്പും ചി​റ​ക്ക​ര​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​വ​യെ ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ നി​ന്നും ഏ​ക​ദേ​ശം 200 മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഇ​ന്ന​ലെ ക​ടു​വ​യെ ക​ണ്ട​ത്. വ​നം​വ​കു​പ്പ് മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ടു​വാ സാ​ന്നി​ധ്യ​ത്തി​ൽ സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.


വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും കൃ​ത്യ​മാ​യി ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ത​ല​പ്പു​ഴ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ സു​ബൈ​ർ പ​റ​ഞ്ഞു. ക​ടു​വ​യെ ഉ​ട​ൻ പി​ടി​കൂ​ടി ഭീ​തി​യ​ക​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

കാ​ട്ടു​പ​ന്നി​ക​ള്‍ ച​ത്ത സം​ഭ​വ​ം: ‌അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്നു വ​നംവ​കു​പ്പ്

അ​ഞ്ച​ല്‍ : വ​നംവ​കു​പ്പ് അ​ഞ്ച​ല്‍ റേ​ഞ്ചി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ കൂ​ട്ട​മാ​യി ച​ത്തു വീ​ഴു​ന്ന സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത ഇ​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍​ക്ക് ഭീ​തി വേ​ണ്ട​ന്നും വ​നംവ​കു​പ്പ്.

പ​ന്നി​ക​ള്‍ ചാ​കു​ന്ന സ്വ​ാഭാ​വി​കം മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ച​ത്ത പ​ന്നി​ക​ളി​ല്‍ ഒ​ന്നി​നെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യി​രു​ന്നു. അ​സ്വാ​ഭാ​വി​ക​ത ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെന്നും വ​നംവ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ വ​നംവ​കു​പ്പ് വാ​ദം ത​ള്ളു​ക​യാ​ണ് നാ​ട്ടു​കാ​ര്‍. പ​ല​യി​ട​ങ്ങ​ളി​ലാ​യി നാ​ലു പ​ന്നി​ക​ള്‍ ച​ത്ത് വീ​ണി​ട്ടു​ണ്ട്. ഓ​യി​ല്‍​പാം, തോ​ട്ടം മേ​ഖ​ല, ജ​ന​വാ​സ മേ​ഖ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഇ​തു തു​ട​രു​ന്നു.

പ​ല​യി​ട​ങ്ങ​ളി​ലും പോ​സ്റ്റ്മോ​ര്‍​ട്ടം പോ​ലും ന​ട​ത്താ​തെ​യാ​ണ് വ​നംവ​കു​പ്പ് പ​ന്നി​ക​ളെ കു​ഴി​ച്ചു മൂ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​ര്‍​ത്താ​ണ്ഡ​ങ്ക​ര, വ​ട​ക്കേ ചെ​റു​ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ വീ​ണ്ടും പ​ന്നി​ക​ള്‍ ച​ത്തു കി​ട​ക്കു​ന്ന​തു ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ര്‍ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചി​രു​ന്നു.


ഇ​തോ​ടെ​യാ​ണ് ഒ​രു പ​ന്നി​യെ മാ​ത്രം കൊ​ണ്ടു​പോ​യി പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്. പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ ഉ​ള്‍​പ്പെടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചു​വെ​ന്ന് വ​നംവ​കു​പ്പ് പ​റ​യു​ന്ന​തി​ല്‍ ത​ന്നെ അ​സ്വാ​ഭാ​വി​ക​ത ഉ​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ആ​രോ​പി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഉ​ന്ന​ത വ​ന​പാ​ല​ക​ര്‍​ക്കു പ​രാ​തി ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​ കാ​ര്‍.

 

District News

കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു

കൊ​യി​ലാ​ണ്ടി: കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു. അ​രി​ക്കു​ളം- ന​ടു​വ​ത്തൂ​ർ റോ​ഡി​ലെ ആ​ളി​ല്ലാ​ത്ത കു​ന്നു​മ്മ​ൽ പ​റ​മ്പി​ലെ കി​ണ​റ്റി​ലാ​ണ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കാ​ട്ടു​പ​ന്നി അ​ക​പ്പെ​ട്ട​ത്.


ക​ഴി​ഞ്ഞ ദി​വ​സം വ​നം വ​കു​പ്പ് വി​ഭാ​ഗം വെ​ടി വ​യ്ക്കാ​ൻ എ​ത്തി​യെ​ങ്കി​ലും കാ​ട്ടു​പ​ന്നി കി​ണ​റ്റി​ലെ പൊ​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ സ്ഥ​ല​ത്ത് എ​ത്തി​യ ഗ​ൺ​മാ​ൻ സു​രേ​ഷ് പേ​രാ​മ്പ്ര കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.


പ​ന്നി​യെ പു​റ​ത്തെ​ത്തി​ച്ച ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​രു​വ​ണ്ണ​മൊ​ഴി ഫോ​റ​സ്റ്റ് ഏ​രി​യ​യി​ൽ കാ​ട്ടു​പ​ന്നി​യെ സം​സ്ക​രി​ച്ചു.

District News

തെ​ക്കേ​ക്ക​ര​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം

മാ​വേ​ലി​ക്ക​ര:​ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ കു​റ​ത്തി​കാ​ട് വാ​ർ​ഡി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം. വാ​ർ​ഡി​ലെ കു​ന്നി​ൽ ഭാ​ഗ​ത്താ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വാ​ർ​ഡി​ൽ താ​മ​സി​ച്ചു​വ​രു​ന്ന പൊ​ന്മാ​ത്ത് ഉ​ഷ​സി​ൽ എ​ൻ.പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ (61) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​റ​ര​യ്ക്കാ​ണ് സം​ഭ​വം. കു​ന്നി​ൽ ഭാ​ഗ​ത്ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​ഷിസ്ഥ​ല​ത്ത് സൈ​ക്കി​ളി​ൽ പോ​യി മ​ട​ങ്ങുംവ​ഴി പാ​ഞ്ഞെ​ത്തി​യ പ​ന്നി സൈ​ക്കി​ൾ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. സൈ​ക്കി​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. നി​സാ​ര പ​രി​ക്കേ​റ്റ ഗോ​പാ​ല​കൃ​ഷ്ണ​ൻ മ​ര​ണ​ത്തി​ൽനി​ന്ന് ര​ക്ഷ​പ്പെ​ട്ട ആ​ശ്വാ​സ​ത്തി​ലാ​ണ്. ക​പ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ പ​ന്നി ന​ശി​പ്പി​ച്ച​താ​യി ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

കു​ന്നി​ൽ ഭാ​ഗ​ത്ത് കാ​ട്ടു​പ​ന്നി സാ​ന്നി​ധ്യം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. മു​മ്പും പ​ല​യി​ട​ത്തും കൃ​ഷി നാ​ശം ഉ​ണ്ടാ​യി​ട്ടു​ണ്ട്. തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ലഭാ​ഗ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി ശ​ല്യ​മു​ണ്ടെ​ങ്കി​ലും മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

District News

കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

കൂ​രാ​ച്ചു​ണ്ട്: കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. കൂ​രാ​ച്ചു​ണ്ട് പു​ളി​വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ ത​ച്ച​റോ​ത്ത് ചാ​ലി​ൽ സാ​യി കൃ​ഷ്ണ (25), സ​ഹോ​ദ​ര​ൻ സ​ഞ്ജു കൃ​ഷ്ണ (11) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സാ​യി​യു​ടെ കൈ​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും സ​ഹോ​ദ​ര​ൻ സ​ഞ്ചു​വി​ന്‍റെ പ​ല്ലി​ന് പൊ​ട്ട​ൽ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.45 ഓ​ടെ ഇ​വ​ർ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് പു​ളി​വ​യ​ൽ മേ​ഖ​ല​യി​ൽ വ​ച്ച് കാ​ട്ടു​പ​ന്നി റോ​ഡി​ന് കു​റു​കെ ചാ​ടി വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച​ത്.

Kerala

കാ​ട്ടു​പ​ന്നി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നും മ​ക​ൾ​ക്കും പ​രി​ക്ക്

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ കാ​ട്ടു​പ​ന്നി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നും മ​ക​ൾ​ക്കും പ​രി​ക്ക്. കി​ഴ​ക്ക​ഞ്ചേ​രി കോ​ട്ടേ​ക്കു​ളം പു​ഴ​ക്ക​ൽ വീ​ട്ടി​ൽ ഹ​ക്കീ​മും ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​ൾ സ​ഫ ഫാ​ത്തി​മ​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

കാ​ട്ടു​പ​ന്നി റോ​ഡി​ന് കു​റു​കെ ചാ​ടി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​തി​ന് പി​ന്നാ​ലെ വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. രാ​ത്രി എ​ട്ട് മ​ണി​യോ​ടെ വാ​ൽ​ക്കു​ള​മ്പ് പാ​റ​ച്ചാ​ട്ടം-​കൊ​ട്ട​ടി റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ട്യൂ​ഷ​ന് പോ​യ സ​ഫ ഫാ​ത്തി​മ​യു​മാ​യി തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു ഹ​ക്കീ​മി​ന്‍റെ സ്കൂ​ട്ട​റി​ൽ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​ത്. അ​പ​ക​ടം ക​ണ്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

 

Kerala

കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. ക​ല്ല​റ സ്വ​ദേ​ശി അ​ഖി​ൽ രാ​ജ് ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 9:15 നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം​സം​ഭ​വി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Kerala

വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന വയോധികയ്ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്

കോ​ട്ട​യം: എ​രു​മേ​ലി പ​മ്പാ​വാ​ലി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന വയോധികയ്ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. അ​ഴു​ത​മു​നി സ്വ​ദേ​ശി​നി​യാ​യ അ​ന്ന​മ്മ ജോ​സ​ഫി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു സം​ഭ​വം. പാ​ൽ കു​പ്പി​യു​മാ​യി വീ​ട്ടു​മു​റ്റ​ത്തേ​യ്ക്ക് ഇ​റ​ങ്ങി​യ അ​ന്ന​മ്മ​യെ ഓ​ടി​യെ​ത്തി​യ കാ​ട്ടു​പ​ന്നി കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ന്ന​മ്മ​യെ ഉ​ട​ൻ ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

District News

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; ബൈ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ട്ടു​പ​ന്നി റോ​ഡി​നു കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്നു നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ ബൈ​ക്കി​ലെ യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്.

ക​ല്ലൂ​ർ ക​ല്ലു​മു​ക്ക് ഇ​ര​ങ്ങ​പ്പാ​റ ടോ​മി​ക്കാ​ണ്(59)​പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക​ല്ലൂ​രി​ൽ​നി​ന്നു ക​ല്ലു​മു​ക്കി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ ടോ​മി. കാ​ലി​നാ​ണ് പ​രി​ക്ക്. താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

District News

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്

പ​ന്തി​രി​ക്ക​ര: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചാ​ലു​പ​റ​മ്പി​ല്‍ സൈ​നു​ദ്ദീ​ന്‍റെ മ​ക​ന്‍ ര​ണ്ടാം​വ​ര്‍​ഷ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​യാ​യ മു​ഹ​മ്മ​ദ് സി​നാ​ന്‍ (19) ആ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ന്തി​രി​ക്ക​ര കെ​ടി റോ​ഡി​ല്‍ വ​ച്ച് കാ​ട്ടു​പ​ന്നി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മു​ഹ​മ്മ​ദ് സി​നാ​ന്‍ നി​ല​ത്ത് വീ​ണു. എ​ന്നാ​ല്‍ പ​ന്നി വീ​ണ്ടും മു​ഹ​മ്മ​ദ് സി​നാ​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​യെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് സി​നാ​നെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

District News

കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു

ക​ട്ടി​പ്പാ​റ: കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച​ത്. ക​ട്ടി​പ്പാ​റ മൂ​ന്നാം വാ​ർ​ഡ് പ​റ​പ്പ​ള്ളി ജോ​ൺ, ച​മ​ൽ കേ​ള​ൻ മൂ​ല​മു​ള​വേ​ലി​ക്കു​ന്നേ​ൽ ജ​യിം​സ്, പു​വ്വ​ത്തി​ങ്ക​ൽ ക​ണാ​ര​ൻ, പു​വ്വ​ത്തി​ങ്ക​ൽ വേ​ലാ​യു​ധ​ൻ എ​ന്നീ ക​ർ​ഷ​ക​രു​ടെ വി​ള​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്.

ഇ​ട​വി​ള കൃ​ഷി​ക​ളാ​യ ക​പ്പ, ചേ​ന, വാ​ഴ, ചേ​മ്പ് മു​ത​ലാ​യ​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

District News

വീ​ട്ട​മ്മ​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു

പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ട്ടി​ൽ വീ​ട്ട​മ്മ​ക്കു നേ​രേ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം.

കാ​ല​ത്ത് പ​ള്ളി​യി​ൽ പോ​യി തി​രി​ച്ചു വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി​യി​ലാ​ണ് മാ​വ​ട്ടം തൈ​ക്ക​ടു​പ്പി​ൽ രാ​ജു​വി​ന്‍റെ ഭാ​ര്യ ടി.​ഡി. ഷൈ​ല (63) യെ ​കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്.

മു​റി​വേ​റ്റി​ല്ലെ​ങ്കി​ലും ശ​രീ​രം മു​ഴു​വ​ൻ വേ​ദ​ന​യി​ലാ​ണ്. പേ​രാ​മ്പ്ര ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​മാ​ണ് ഷൈ​ല.

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നു ഗു​രു​ത​ര പ​രി​ക്ക്

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട് കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് പ​രി​ക്കേ​റ്റു. കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തം​ഗം നി​ജോ വ​ർ​ഗി​സി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി മേ​ക്ക​ള​പ്പാ​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്നി​തി​നി​ടെ കാ​ട്ടു​പ​ന്നി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന നി​ജോ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

Latest News

Up